Tuesday, February 26, 2013

മഴനൂലുകളെ തോല്പിച്ച്

ആര്‍ത്തിരമ്പിയടുത്ത വേദനയുടെ മഴമുകിലുകള്‍
ഭയപ്പെടുത്തിരുന്നുവോ ...?
ഈറന്‍ പട്ടുടുപ്പിക്കാന്‍ ഓടിയണഞ്ഞ മഴനൂലുകളെ തോല്പിച്ച്
ഏതു പ്രണയത്തിന്റെ കുടക്കീഴിലാണ് നീ ഒളിഞ്ഞത്
ദിനങ്ങളുടെ നേര്‍ത്ത ദലങ്ങളിലൂടെയൂര്‍ന്നിറങ്ങുന്ന
വിധിയുടെ വര്‍ഷകണങ്ങളെ തൊട്ടു മായ്ച്ച്
വീണ്ടും ഒരു മന്ദസ്മിതം അധരങ്ങളില്‍ ഒളിപ്പിച്ച്
വാതിപ്പഴുതിലൂടെ കടന്നു വരുന്ന കിനാക്കളുടെ
ആരവഘോഷയാത്രയിലേക്ക് ഇനി പറന്നുയരാം
മഴശലഭമായല്ല ഒരു ഫീനിക്സ് പക്ഷിയായ്....

3 comments:

  1. നന്നായിട്ടുണ്ട് !

    ReplyDelete
  2. വിധിയുടെ വര്‍ഷകണങ്ങളെ തൊട്ടു മായ്ച്ച്
    വീണ്ടും ഒരു മന്ദസ്മിതം അധരങ്ങളില്‍ ഒളിപ്പിച്ച്
    വാതിപ്പഴുതിലൂടെ കടന്നു വരുന്ന കിനാക്കളുടെ
    ആരവഘോഷയാത്രയിലേക്ക് ഇനി പറന്നുയരാം
    മഴശലഭമായല്ല ഒരു ഫീനിക്സ് പക്ഷിയായ്...

    ശുഭാശംസകൾ...

    ReplyDelete
  3. ഒരു ഫീനിക്സ് പക്ഷിയായ് പറന്നുയരാന്‍ കഴിയട്ടെ ...ആശംസകള്‍ ....

    ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...