Monday, October 6, 2014

നിന്നോട് പറയാനുള്ളത്.

ഓരോ മൌനങ്ങളിലും
അലിഞ്ഞുരുകുന്ന
ഓര്‍മ്മകളുണ്ടാവണം
ഓരോ ഓര്‍മ്മകളിലും 
ആര്‍ത്തലയ്ക്കുന്ന
ഈര്‍ഷ്യകളുണ്ടാവണം


ഓരോ ഈര്‍ഷ്യകളിലും
ഉടഞ്ഞു പോകാത്ത
ഇഷ്ടങ്ങളുണ്ടാവണം

ഓരോ ഇഷ്ടങ്ങളിലും
അടരാതെ മുറുകുന്ന
നിശ്വാസങ്ങളുണ്ടാവണം
ഓരോ നിശ്വാസങ്ങളിലും
നോവിന്‍ പെരുക്കങ്ങളുടെ
കത്തുന്ന കനലുകളുണ്ടാവണം
ഓരോ കനലിലും
നീറിനീറിയൊടുങ്ങുന്ന
പാഴ് ജന്മമായി തീരണം

1 comment:

  1. എന്താഗ്രഹങ്ങള്‍

    ReplyDelete

വരും കാലമേ.........

വരും കാലമേ , നീയെനിക്കി കൈക്കുമ്പിൾ നിറയെ തെളിവുള്ള നിറങ്ങൾ തരിക... മനസ്സില്‍ പടരുന്ന  കരിമുകിൽച്ചീളുകള്‍  വകഞ്ഞുമാറ്റി...