ഇനി എന്‍റെ വാക്കുകളെ
ആത്മാവിനാല്‍ നീ
ചുംബിക്കുക ...
.
നീയവയെ,
നിറയുന്ന ഓര്‍മ്മകളുടെ
തെളിച്ചത്തില്‍
വിവസ്ത്രമാക്കുക
നീയവയെ,
നിറയുന്ന ഓര്‍മ്മകളുടെ
തെളിച്ചത്തില്‍
വിവസ്ത്രമാക്കുക
.
മങ്ങാത്ത
ഇഷ്ടങ്ങളുടെ നേരിനാല്‍
ഗാഢമായി പുണര്‍ന്ന്‍
പ്രണയ പരിഭവങ്ങളുടെ
നിശ്വാസങ്ങളാല്‍ പൊള്ളിക്കുക
മങ്ങാത്ത
ഇഷ്ടങ്ങളുടെ നേരിനാല്‍
ഗാഢമായി പുണര്‍ന്ന്‍
പ്രണയ പരിഭവങ്ങളുടെ
നിശ്വാസങ്ങളാല്‍ പൊള്ളിക്കുക
കടുത്ത മറവിയുടെ
നഖക്ഷതങ്ങളാല്‍
മുറിവേല്‍പ്പിക്കുക
പിന്നെ പിന്നെ ,
ഹൃദയത്തിന്‍റെ
മൂന്നാം അറയിലേക്ക്
കടുത്ത ഏകാന്തതയുടെ
വാതില്‍ തള്ളിത്തുറന്ന്‍
ശലഭച്ചിറകിനെക്കാള്‍
മിനുമിനുത്ത
എന്‍റെ വാക്കുകളെ
നീ ഒതുക്കി വയ്ക്കുക ....
മൂന്നാം അറയിലേക്ക്
കടുത്ത ഏകാന്തതയുടെ
വാതില്‍ തള്ളിത്തുറന്ന്‍
ശലഭച്ചിറകിനെക്കാള്‍
മിനുമിനുത്ത
എന്‍റെ വാക്കുകളെ
നീ ഒതുക്കി വയ്ക്കുക ....
ഇനി എന്‍റെ വാക്കുകളെ
ആത്മാവിനാല്‍ നീ
ചുംബിക്കുക ...
ആത്മാവിനാല്‍ നീ
ചുംബിക്കുക ...
.
No comments:
Post a Comment