അയാള്‍ ചിന്താമഗ്നനായിരുന്നു
നല്ല വായനക്കാരനും
നല്ല കേള്‍വിക്കാരനും
ഒരിക്കല്‍ പോലും അയാള്‍
ഒന്നും എഴുതി വച്ചിട്ടില്ല
ഒന്നും പറഞ്ഞിട്ടുമില്ല
ആരോടും കടം വാങ്ങിയിട്ടും
ആരോടും കയര്‍ത്തിട്ടുമില്ല
എന്നിട്ടും എപ്പോഴോ
അയാള്‍ നട്ടു വളര്‍ത്തിയ
ഒരു പനിനീര്‍ച്ചെടി
മോഷ്ടിക്കപ്പെട്ടിരിക്കുന്നു
അയാളോ ആറു മണിയുടെ
തീവണ്ടിയില്‍ എവിടേക്കോ
യാത്ര പോയിരിക്കുന്നു
2 comments:
:)
അയാള്‍ പോയത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയില്ല. പോകാതിരിക്കാന്‍ അയാള്‍ക്കും ആവില്ല
Post a Comment