Thursday, October 9, 2014

വിടവാങ്ങല്‍

 
അയാള്‍ ചിന്താമഗ്നനായിരുന്നു
നല്ല വായനക്കാരനും
നല്ല  കേള്‍വിക്കാരനും
ഒരിക്കല്‍ പോലും അയാള്‍
ഒന്നും എഴുതി വച്ചിട്ടില്ല
ഒന്നും പറഞ്ഞിട്ടുമില്ല
ആരോടും കടം വാങ്ങിയിട്ടും
ആരോടും കയര്‍ത്തിട്ടുമില്ല
എന്നിട്ടും എപ്പോഴോ
അയാള്‍ നട്ടു വളര്‍ത്തിയ
ഒരു പനിനീര്‍ച്ചെടി
മോഷ്ടിക്കപ്പെട്ടിരിക്കുന്നു
അയാളോ ആറു മണിയുടെ
തീവണ്ടിയില്‍ എവിടേക്കോ
യാത്ര പോയിരിക്കുന്നു







2 comments:

Anonymous said...

:)

ajith said...

അയാള്‍ പോയത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയില്ല. പോകാതിരിക്കാന്‍ അയാള്‍ക്കും ആവില്ല

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...