Tuesday, January 20, 2015

യാത്രകള്‍ക്കെന്നും ............

യാത്രകള്‍ക്ക് 
അകം നിറയ്ക്കുന്ന 
തിടുക്കമുണ്ട് 
കാഴ്ച നിറയ്ക്കുന്ന 
കരുതലും

വെയില്‍ തിന്ന
വളവുകളും
തിരിവുകളും
തണല്‍ തേടാതെ
വിയര്‍ത്തും കിതച്ചും
കാത്തു നില്‍ക്കും

മുറിവുകളേയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുക്കാന്‍
പാകത്തില്‍
ഒരു നോട്ടത്തിന്‍റെ
ദൂരമളന്ന്
കുണ്ടും കുഴിയും
ഒളിച്ചിരിക്കും

വഴിത്തിരഞ്ഞും
നേര്‍വഴി കണ്ടും
തിരക്കിന്‍റെ ദാഹം
ഊറ്റി കുടിച്ചും
പടി കടന്നെത്തുമ്പോള്‍

യാത്രകള്‍ക്കെന്നും
അകം നിറയ്ക്കുന്ന
തിടുക്കമുണ്ടാകും
കാഴ്ച നിറയ്ക്കുന്ന
കരുതലും

4 comments:

Minu Prem said...

:)

Bipin said...

തിടുക്കവും കരുതലിനും അപ്പുറം ഒരു സംതൃപ്തിയും.കവിത നന്നായി.

Minu Prem said...

വായനയ്ക്കും അഭിപ്രായത്തിനും നന്ദി......

Minu Prem said...
This comment has been removed by the author.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...