Sunday, January 4, 2015

നാം കടലായി തീരുമ്പോള്‍....

നടവഴികളില്‍
നാം ഇരുവരും
ഒരുമിച്ചു
നടക്കുമ്പോള്‍
നമ്മുടെയുള്ളില്‍ 
മൌനം
ഒരു കടലായി
ഇരമ്പുന്നു

നമ്മളില്‍ നമ്മള്‍
മാത്രം അറിയുന്ന
കടല്‍....

തിരകളാര്‍ക്കുന്ന
ഒച്ചയുള്ള കടല്‍

ഒരുമിച്ചൊരു
നോട്ടമെത്തുമ്പോള്‍
മിഴിത്തുമ്പിനാല്‍
നാം നമ്മിലൊരു
ഭൂപടം വരയുന്നു
തിരികെ പോകാന്‍ 
വെമ്പുന്ന പകലിന്‍റെ 
തിരമാലകള്‍
മായ്ച്ചു മായ്ച്ചു
കളയുന്നൊരു
ഭൂപടം

നിനവുകളറിയാതെ
വെയില്‍
നിഴലുകളറിയാതെ
മാഞ്ഞു പോകുന്ന ഭൂപടം

2 comments:

Salim kulukkallur said...

വരഞ്ഞു കഴിയുമ്പോഴേ മാഞ്ഞുപോകുന്ന ഭൂപടങ്ങൾ ...!

Akakukka said...

മൌനം കടലും,
നോട്ടം ഭൂപടവും ആയിത്തീരുന്ന
മനോഹരകവിഭാവന..!!

ആശംസകള്‍........

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...