മാനത്തിന്റെ വിരിമാറില്‍
ഉണര്‍ന്നുത്സവമേകും മഴവില്ലു
മാഞ്ഞു പോയോരു നേരം
മുകിലോ ഭൂമിപ്പെണ്ണോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?
കുങ്കുമവര്‍ണ്ണം ചാര്‍ത്തിയെത്തും
സന്ധ്യയും പശ്ചിമാദ്രിയില്‍
പൊടുന്നനെ മുങ്ങിടുമ്പോള്‍
പകലോ വിടര്‍ന്ന താമരയോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?
ഇളംതെന്നലിനെയുമ്മവച്ചു ചാഞ്ചാടും
ഇലകള്‍ നാളെ പൊഴിഞ്ഞിടുമ്പോള്‍
തെന്നലോ കൊഴിയും ദലങ്ങളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?
തണല്‍ നീട്ടി നിന്നൊരു വൃക്ഷം
നാളെ തച്ചന്റെ കരങ്ങള്‍ പുല്‍കുമ്പോള്‍
കെട്ടിപുണര്‍ന്നു കിടക്കും വേരുകളോ
കുശലം ചൊല്ലിയ ഇലകളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും....?
ഉണര്‍ന്നുത്സവമേകും മഴവില്ലു
മാഞ്ഞു പോയോരു നേരം
മുകിലോ ഭൂമിപ്പെണ്ണോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?
കുങ്കുമവര്‍ണ്ണം ചാര്‍ത്തിയെത്തും
സന്ധ്യയും പശ്ചിമാദ്രിയില്‍
പൊടുന്നനെ മുങ്ങിടുമ്പോള്‍
പകലോ വിടര്‍ന്ന താമരയോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?
ഇളംതെന്നലിനെയുമ്മവച്ചു ചാഞ്ചാടും
ഇലകള്‍ നാളെ പൊഴിഞ്ഞിടുമ്പോള്‍
തെന്നലോ കൊഴിയും ദലങ്ങളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?
തണല്‍ നീട്ടി നിന്നൊരു വൃക്ഷം
നാളെ തച്ചന്റെ കരങ്ങള്‍ പുല്‍കുമ്പോള്‍
കെട്ടിപുണര്‍ന്നു കിടക്കും വേരുകളോ
കുശലം ചൊല്ലിയ ഇലകളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും....?
4 comments:
നല്ല പാട്ട്
നന്നായിട്ടുണ്ട് .........
കണ്ണുകൾ പൊഴിക്കും തെളി നീരും..
ഹൃദയങ്ങൾ വാർക്കും ശോണ നീരും..
ഇതു രണ്ടും ഒരിയ്ക്കലും നിറം മാറ്റുന്നില്ല... എവിടെയായാലും... എന്നായാലും... ആരിലായാലും..
കവിത കൊള്ളാം.
ശുഭാശംസകൾ.......
Post a Comment