Wednesday, October 15, 2014

ആത്മാവിലെ ചിത

എന്‍റെ മറവിയുടെ
ഒന്നാം ജാലക വാതിലൂടെ
കാണുന്ന ഒറ്റ മരക്കൊമ്പില്‍
നിന്നെ തൂക്കി കൊല്ലാന്‍
ഇനി ഞാന്‍ വിധിക്കയാണ്

കടന്നു പോയൊരു
വസന്തകാല നിറവിന്‍റെ
ഒടുവിലെ  പേരില്ലാത്തൊരു
ദിനത്തെ ചുംബിച്ചുറക്കിയ
അസ്തമയ ചുവപ്പ്
കട്ടെടുത്ത് നിനക്ക് ഞാന്‍
ചുവന്നപ്പട്ട്  പുതയ്ക്കയാണ്

ഓര്‍മ്മകളുടെ
കാഞ്ഞിരമര നുറുങ്ങുകള്‍
പെറുക്കിയെടുത്ത്
അടുക്കിയൊതുക്കി
നിനക്ക് ഞാന്‍
പട്ടട ഒരുക്കുകയാണ്

ഹൃദയത്തിന്‍റെ
അടുപ്പ്കല്ലിന്മേല്‍
തിളച്ചു തൂകുന്ന
നോവുകളുടെ
അഗ്നിനാവുകള്‍
ചൂഴ്ന്നെടുത്ത്
ഞാന്‍ നിനക്കായി
നല്കയാണ്

ഇനി നിനക്ക്
കത്തിയൊടുങ്ങാം
നീലമേഘം തേടി
വാനിലുയര്‍ന്നു ചെല്ലാം  
പിന്നെപ്പിന്നെ
എന്‍റെ മനസ്സിന്‍റെ
ഒന്നാം വാതില്‍ തുറക്കുന്ന
മിഴികളിലൂടെ നിനക്കെന്നും
എന്നില്‍ പെയ്തിറങ്ങാം  

2 comments:

Salim kulukkallur said...

ഓര്‍മ്മകളെ കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ എത്ര നന്നായേനെ ...? നന്നായി ..നല്ല വരികള്‍ ..

ajith said...

കൊല്ലാന്‍ കഴിയാത്തത് എത്രയെത്ര

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...