Thursday, January 10, 2013

വഴിത്താരയില്‍..


"അന്നും വേനല്‍ മഴ പോലെ 
ഓര്‍മ്മകള്‍ നിന്നില്‍ 
നിറയുന്നുണ്ടാകും...
ജനലഴിയില്‍ മുഖം ചേര്‍ത്ത് 
വിദൂരങ്ങളില്‍ എവിടെയോ 
പായുന്ന നിന്റെ മിഴികളില്‍ ,
ഒരു യാത്രയില്‍ നീക്കി വച്ച 
ഏതോ പാതി നിമിഷങ്ങള്‍ 
അറിയാതെ നിറഞ്ഞ സ്വപ്നങ്ങള്‍ ..
ഒക്കെയുമൊക്കെയും ഇരുണ്ട ആകാശത്ത് 
മിന്നുന്ന നക്ഷത്രങ്ങളെ പോലെ 
നിന്റെ മിഴികള്‍ക്ക് തെളിഞ്ഞു കാണാം...
അപ്പോള്‍ ,
ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെ 
ഊറി വന്നെത്തുന്ന 
സ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ച 
ഒരു മിഴിനീര്‍ത്തുള്ളി നീ എനിക്കായ് മാറ്റി വയ്ക്കുക.."

10 comments:

ajith said...

സ്നേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കവിത

Unknown said...

പ്രിയ സുഹൃത്തെ,
ഒരു വേനല്‍ മഴപോലെ സുഖമുള്ള വരികള്‍.
നന്നായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്‌

സൗഗന്ധികം said...

ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെ
ഊറി വന്നെത്തുന്ന
സ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ച
ഒരു മിഴിനീര്‍ത്തുള്ളി

നല്ല വരികൾ

ശുഭാശംസകൾ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...


മഴപോലെ സുഖമുള്ള വരികള്‍.

.... മനോഹരം നന്നായി എഴുതി

drpmalankot said...


നല്ല ആശയം, വരികള്‍.
ഭാവുകങ്ങള്‍.

drpmalankot0.blogspot.com
drpmalankot2000.blogspot.com

AnuRaj.Ks said...

മാറ്റിവെയ്ക്കാന് മിഴിനീര്ത്തുളളികളുണ്ട്.....പക്ഷെ അതില് സ്നേഹത്തിന്റെ കൈയ്യൊപ്പില്ല

ശ്രീ said...

മനോഹരമായ വരികള്‍!

drpmalankot said...

നല്ല ആശയം, അവതരണം.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

raj said...

നന്നായിട്ടുണ്ട്............

Unknown said...

chechi very beaytiful.....nannayitund.....

ente poems onnu vaayikku....ezuthi thudangunne ullu...mistakes undel parayanam....

prinu5.blogspot.com

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...