"അന്നും വേനല്‍ മഴ പോലെഓര്‍മ്മകള്‍ നിന്നില്നിറയുന്നുണ്ടാകും...ജനലഴിയില്‍ മുഖം ചേര്ത്ത്വിദൂരങ്ങളില് എവിടെയോപായുന്ന നിന്റെ മിഴികളില്‍ ,ഒരു യാത്രയില്‍ നീക്കി വച്ചഏതോ പാതി നിമിഷങ്ങള്അറിയാതെ നിറഞ്ഞ സ്വപ്നങ്ങള്‍ ..ഒക്കെയുമൊക്കെയും ഇരുണ്ട ആകാശത്ത്മിന്നുന്ന നക്ഷത്രങ്ങളെ പോലെനിന്റെ മിഴികള്‍ക്ക് തെളിഞ്ഞു കാണാം...അപ്പോള്‍ ,ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെഊറി വന്നെത്തുന്നസ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ചഒരു മിഴിനീര്‍ത്തുള്ളി നീ എനിക്കായ് മാറ്റി വയ്ക്കുക.." |
എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Thursday, January 10, 2013
വഴിത്താരയില്‍..
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
ഇന്നലെകളുടെ വേരുകളില്‍ ചവിട്ടി ഇന്നിന്റെ പച്ചപ്പില്‍ നിലയുറപ്പിച്ച് നാളെയെന്ന ശൂന്യതയിലേക്ക് വെറും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയ...
-
കാലം ഇര തേടുന്ന മാര്‍ജ്ജാരനെ പോല്‍ പതുങ്ങി വന്ന് മസ്തിഷ്കത്തെ കാര്‍ന്ന് തിന്നുന്നതറിയാതെയല്ല , മാനം കാണാതെയൊരു മയില്പീലിത്...
10 comments:
സ്നേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കവിത
പ്രിയ സുഹൃത്തെ,
ഒരു വേനല്‍ മഴപോലെ സുഖമുള്ള വരികള്‍.
നന്നായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്
ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെ
ഊറി വന്നെത്തുന്ന
സ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ച
ഒരു മിഴിനീര്‍ത്തുള്ളി
നല്ല വരികൾ
ശുഭാശംസകൾ....
മഴപോലെ സുഖമുള്ള വരികള്‍.
.... മനോഹരം നന്നായി എഴുതി
നല്ല ആശയം, വരികള്‍.
ഭാവുകങ്ങള്‍.
drpmalankot0.blogspot.com
drpmalankot2000.blogspot.com
മാറ്റിവെയ്ക്കാന്‍ മിഴിനീര്ത്തുളളികളുണ്ട്.....പക്ഷെ അതില്‍ സ്നേഹത്തിന്റെ കൈയ്യൊപ്പില്ല
മനോഹരമായ വരികള്‍!
നല്ല ആശയം, അവതരണം.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
നന്നായിട്ടുണ്ട്............
chechi very beaytiful.....nannayitund.....
ente poems onnu vaayikku....ezuthi thudangunne ullu...mistakes undel parayanam....
prinu5.blogspot.com
Post a Comment