Thursday, March 7, 2013

അകലുന്ന ജീവതാളം..

ഇതു വേനലാണു്....
നോവിന്റെ വയലേലകള്‍ക്ക്
മേല്‍ സാന്ത്വനങ്ങള്‍ക്ക്
വറുതിയുടെ വരള്‍ച്ച....


പച്ചപ്പനന്തത്തകളും

പൈങ്കിളികളും
പങ്കിട്ട ആഹ്ലാദത്തിന്റെ
പച്ചപ്പ് തേടി ദേശങ്ങള്‍
പിന്നിട്ട് വലയുന്നു.... 

ഉച്ചസൂര്യന്റെ ഊഷ്മാവില്‍
വെന്തുരുകി തണല്‍മരം
ദാഹം ജലം തേടിയ
വേരുകള്‍ ഭൂഗര്‍ഭത്തില്‍
കെട്ടിപുണര്‍ന്ന് മരിക്കുന്നു.. 


ആയത്തിലൂഞ്ഞാലാടുന്ന
മന്ദാനിലന്‍ ദലമര്‍മ്മരങ്ങള്‍
കാതോര്‍ത്ത് ആയുസ്സില്‍
വിഷപ്പുക നിറയ്ക്കുന്നു.. 


ഓര്‍മ്മത്തുരുത്തിന്റെ
ശുഷ്ക്കിച്ച പുല്‍മേടുകളില്‍
പാറി പറക്കുന്നു ഹരിതം
തേടുന്ന ശലഭക്കാഴ്ചകള്‍.. 


ഇതെന്റെ ഭൂമിയുടെ വേദനയാണു്.
നിന്റെ ആഹ്ലാദവും...
ഇനിയും ഒരു പുഞ്ചിരി കൊണ്ട്
ഈ നോവിനെ
നീ ആളികത്തിക്കാതിരിക്കുക...




3 comments:

NVS said...

കൊള്ളാം നല്ല കവിത

സൗഗന്ധികം said...

ഇനിയും ഒരു പുഞ്ചിരി കൊണ്ട്
ഈ നോവിനെ
നീ ആളികത്തിക്കാതിരിക്കുക...

നല്ല വരികൾ

ശുഭാശംസകൾ...

ajith said...

ഇത് വളരെ നന്നായിട്ടുണ്ട്

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...